ന്യൂ ഡൽഹി: സൗദി അറേബ്യയയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമം നടത്തിവരികയാണെന്നും, സൗദി അറേബ്യയുടെ അടിയന്തിര പരിഗണനാ പട്ടികയിൽ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ സഊദിക്ക് നിര്‍ദ്ദേശങ്ങള്‍ അയച്ചുവെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുസ്‌ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് പാർലമെന്റിൽ ഇ. ടി ബഷീർ ഉന്നയിച്ച ആവശ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ പല രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടക്കിയിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയയുമായി ബബിൾ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഇ. ടി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുമ്പോള്‍ ഇങ്ങനെയൊരു എയര്‍ ബബിള്‍ കരാര്‍ ഇല്ലാത്തതിന്റെ ഫലമായി അവര്‍ വലിയ വിമാന ചാര്‍ജ് കൊടുക്കേണ്ടിവരികയാണ്. സൗദിയുമായി കരാര്‍ ഉണ്ടക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അത് വലിയ അനുഗ്രഹമായിത്തീരുമെന്നും ഇന്ത്യഗവണ്‍മെന്റ് ഈ യാഥാര്‍തഥ്യം മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി അനുകൂലമായി പ്രതികരിച്ചത