കാസര്‍കോട്:പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ബധിര കായികമേളയില്‍ എറണാകുളം ജില്ല മുന്നില്‍. രണ്ടാം ദിവസം 41 ഇനങ്ങളില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ 98 പോയിന്റാണ് എറണാകുളം ജില്ല കരസ്ഥമാക്കിയത്.
65 പോയിന്റുമായി പത്തനംതിട്ട രണ്ടാം സ്ഥാനവും, 54 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. കേരള ബധിര സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 3 ദിവസങ്ങളിലായാണ് മത്സരം. 14 ജില്ലകളില്‍ നിന്നുമായി ആയിരത്തി മുന്നൂറോളം കായിക താരങ്ങള്‍ 116 ഇനങ്ങളില്‍ പങ്കെടുക്കും.
സമാപന സമ്മേളനം വൈകിട്ട് മൂന്നരയ്ക്ക് നീലേശ്വരം നഗരസഭ ചെയര്‍പഴ്സന്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ സി.റഷാദ് അധ്യക്ഷത വഹിക്കും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും.