തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന് 360 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണം പവന് 38,000 കടന്നു. സ്വര്‍ണം ഗ്രാമിന് 45 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4780 രൂപയായി വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 38,240 എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇത് ആദ്യമായാണ് സ്വര്‍ണം പവന് 38,000 കടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. 440 രൂപയായിരുന്നു വര്‍ദ്ധിച്ചത്. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില തുടര്‍ച്ചയായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഉയര്‍ന്നത്. തുടര്‍ച്ചയായി വില കുറയുന്നത് വലിയ ആശങ്കയായിരുന്നു സ്വര്‍ണ വ്യാപാരികള്‍ക്ക് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ നിലവിലെ വില വ്യത്യാസം സ്വര്‍ണ വ്യാപരികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതേസമയം സ്വര്‍ണത്തിന് പുറമേ വെള്ളിയുടെ വിലയും വര്‍ദ്ധിച്ചു. ഒരു രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല