Thursday, June 19, 2025

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധശൃംഖല നാളെ

Must Read

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംഘട്ട ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സമാപനദിവസമായ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖലകള്‍ തീര്‍ക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ പരിപാടി ആരംഭിക്കും.ലഹരിവിരുദ്ധ ശൃംഖലയ്ക്കും പ്രതിജ്ഞയ്ക്കും ശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക.ലഹരി വിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവി പ്രഭാ വര്‍മ്മ രചിച്ച ലഹരി വിരുദ്ധഗാനം മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കി.രതീഷ് വേഗ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചത് ബിജു നാരായണനാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img