Monday, June 23, 2025

സംരംഭക വര്‍ഷം 2022-23: അവലോകന യോഗം ചേര്‍ന്നു

Must Read

കോഴിക്കോട്: സംരംഭക വര്‍ഷം 2022-23 മായി ബന്ധപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം അവലോകന യോഗം ചേര്‍ന്നു. അഡ്വ.സച്ചിന്‍ ദേവ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശി അധ്യക്ഷത വഹിച്ചു.

1169 സംരംഭത്തില്‍ 652 യൂണിറ്റ് ആരംഭിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 133.79 കോടി രൂപ നിക്ഷേപത്തിലൂടെ 1393 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ റഹീമുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, താലൂക്ക് വ്യവസായ ഓഫീസര്‍ അജിത്ത് കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാരായ റഹീമുദ്ധീന്‍, ബിന്ദു.പി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img