Thursday, June 19, 2025

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

Must Read

മേപ്പയൂര്‍: വ്യവസായവാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായി.

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. എം എസ് എം ഇ പ്രോഗ്രാം മോട്ടിവേറ്റര്‍ സി അജിത്കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ സുധീഷ് ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി.രമ്യ, കെ.കെ.നിഷിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ, സെക്രട്ടറി എസ്.മനു, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img