കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിച്ചു. ചേംബര്‍ മുന്‍ പ്രസിഡന്റ് ഡോ. കെ മൊയ്തു ഉദ്ഘാടനം ചെയ്തു.
ആള് ഇന്ത്യ റേഡിയോ പ്രോഗ്രാം ഓഫീസര്‍ ഫഹദ് റാസ മുഖ്യതിഥിയായി. ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.ഹോണറി സെക്രട്ടറി എ പി അബ്ദുള്ളക്കുട്ടി, എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി കണ്‍വീനര്‍ – ഹാഷിം കടയ്ക്കലകം,ചെയര്മാന് ടി പി എം ആഷിര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു .
കെ വി സലീം, കൊയട്ടി മാളിയേക്കല്‍, ഇദ്രിസ് മാമ്പി, നാസര്‍ ഒസോണ്‍ , കെ എന്‍ മുഗേഷ് കുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.