ഷാര്‍ജ :ശനിയാഴ്ച നടന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ യു.എ.യിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഏറ്റവും കൂടുതല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്ന സ്റ്റേഡിയമെന്ന റെക്കോര്‍ഡ് കൂടി കരസഥമാക്കി.നേരത്തേയും ഷാര്‍ജ സ്‌റ്റേഡിയം രാജ്യാന്തര ക്രിക്കറ്റിന് പ്രശസ്തമായിരുന്നെങ്കിലും ഇടക്കാലത്ത് മത്സരങ്ങള്‍ കുറഞ്ഞതോടെ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ക്കാണ് ഈ ബഹുമതി ലഭിച്ചിരുന്നത്.
ശനിയാഴ്ച നടന്ന 281-ാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഷാര്‍ജ സ്‌റ്റേഡിയം മറ്റൊരു നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു.ട്വന്റി-20യില്‍ ഏറ്റവുമുയര്‍ന്ന റണ്‍ ചേസോടു കൂടിയുള്ള ലങ്കയുടെ വിജയവും മറ്റൊരു റെക്കോര്‍ഡാണ്.രണ്ടാം സ്ഥാനത്തുള്ള സിഡ്‌നി സ്‌റ്റേഡിയത്തില്‍ ആകെ 280 മത്സരങ്ങളാണ് നടന്നത്.മൂന്നാം സ്ഥാനം 2709 മത്സരങ്ങള്‍ നടന്ന ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനാണ്.
1982 ല്‍ സ്ഥാപിതമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 17000 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.