Thursday, June 19, 2025

ശ്രദ്ധേയമായി സാംസ്‌ക്കാരിക സായാഹ്നം

Must Read

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സായാഹ്നം ശ്രദ്ധേയമായി. വടകര ലിങ്ക് റോഡില്‍ സജ്ജമാക്കിയ പ്രത്യേകവേദിയില്‍ പ്രശസ്ത ഗായകനും സംഗീത നാടക അക്കാദമി അംഗവുമായ വി.ടി മുരളി സാംസ്‌ക്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു. പി കെ സതീഷ് അധ്യക്ഷനായി.

കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം എന്ന ചര്‍ച്ചയില്‍ കെ.വി സജയ്, ടി രാജന്‍, ഡോ. കെ.എം ഭരതന്‍, ഡോ. ശശികുമാര്‍ പുറമേരി, ആര്‍ ബാലറാം, മധു കടത്തനാട്, പി.എസ് ബിന്ദു മോള്‍ എന്നിവര്‍ സംസാരിച്ചു. വടകരയിലെ കലാകാരന്‍മാര്‍ ഒരുക്കിയ മധുര ഗീതങ്ങള്‍, ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്ഷോ, മധുസൂധനന്‍ ഭരതശ്രീയുടെ ശാസ്ത്രീയ നൃത്തം എന്നിവയും വേദിയില്‍ അരങ്ങേറി.

ചോമ്പാല ബിഇഎം യുപി സ്‌കൂളിലെ കുട്ടികളുടെ ചിറകൊടിയുന്ന ബാല്യങ്ങളെന്ന തെരുവുനാടകം, വടകര മ്യൂസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഗാന സദസ്, രാജീവ് മേമുണ്ടയുടെ മാജിക് ഷോ, സി കെ ജയപ്രസാദിന്റെ ലഹരി വിരുദ്ധ പ്രഭാഷണം എന്നിവയും വേദിയില്‍ നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img