Friday, June 20, 2025

ശുചി മുറി മാലിന്യ പ്ലാന്റ് . ഭാരവാഹികളെ
കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി

Must Read

കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ തെക്കേപ്പുറത്ത് കല്ലായി പുഴ നികത്തി നിര്‍മ്മിക്കുന്ന ശുചി മുറി മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ പ്രതിരോധ സമിതി ഭാരവാഹികളെ കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതായി ജനകീയ പ്രതീരോധ സമിതി ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തെന്ന വ്യാജ പരാതി നല്‍കിയതില്‍ മാസങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് പോയ വ്യക്തിയെ വരെ പ്രതിയാക്കിയതിലൂടെ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വന്നിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ആരോപിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടും സമരം ശക്തമായി തുടരുന്നത് അധികാരികള്‍ തിരിച്ചറിയണമെന്ന്് കണ്‍വെന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. മാലിന്യ പ്ലാന്റുമായി ഓരൊ ഭാരവാഹികള്‍ക്കുമെതിരെ രണ്ട് സ്റ്റേഷനുകളിലായി നാല് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്ലാന്റിനെതിരെ സമര രംഗത്തുള്ളവര്‍ക്കെതിരെ തിരഞ്ഞ് പിടിച്ച് അക്രമവും അഴിച്ചു വിടുകയാണ്. ഭീഷണിയും അക്രമവും നടത്തുന്നതിന് ഭരണകക്ഷി നേതാവിന്റെ നേതൃത്വത്തിലാണ് ഗൂഡാലോചന നടക്കുന്നത്. പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന വിധം അക്രമത്തിന് നേതൃത്വം നല്‍കിയാല്‍ സ്വയം പ്രതിരോധത്തിന് തയാറാകേണ്ടിവരുമെന്നും ജനകീയ പ്രതിരോധ സമിതി കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.

ചെയര്‍മാന്‍ ഫൈസല്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വിനര്‍ എം.പി. സിദീഖ്, വി. റാസിക് , എം.പി.സക്കീര്‍ ഹുസൈന്‍, ഏ.ടി.മൊയ്തീന്‍ കോയ , സി. അബ്ദുറഹിമാന്‍ , നജാത്ത് അഴിക്കല്‍ ,എന്‍.വി. ശംസു, എം.പി.ഷര്‍ ഷാദ്,ഗഫൂര്‍ അഴിക്കല്‍ , എം.പി. ഹംസക്കോയ, ഇ.പി. ജാഫര്‍, എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img