Sunday, June 22, 2025

ശസ്ത്രക്രിയാ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവം: മാതൃശിശു സംരക്ഷണ കേന്ദ്രത്തെ സംരക്ഷിച്ച് അന്വേഷണ റിപ്പോര്‍ട്ട്

Must Read

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഫോര്‍സെപ്സ് മറന്നുവെച്ച സംഭവത്തില്‍ മാതൃശിശു സംരക്ഷണകേന്ദ്രത്തെ രക്ഷിച്ചുകൊണ്ട് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഉപകരണം മറന്നുവെച്ചത് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ പന്തീരാങ്കാവ് മലയില്‍ കുളങ്ങര അഷ്റഫിന്റെ ഭാര്യ കെ.കെ ഹര്‍ഷനയുടെ വയറ്റിലായിരുന്നു ഫോര്‍സെപ്സ് മറന്നുവെച്ചത്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നിവരില്‍ നിന്നാണ് സമിതി തെളിവ് ശേഖരിച്ചത്. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തുന്നതെന്നും ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകണങ്ങളെല്ലാം തിരികെ വെച്ചതായി രേഖകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.

സെപ്റ്റംബര്‍ 17ന് മാതൃശിശു സംരക്ഷകേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ആര്‍ട്ടറി ഫോര്‍സെപ്സ് പുറത്തെടുത്തത്. ഇതിന് ശേഷമാണ് ഹര്‍ഷിന മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. 2012 നവംബര്‍ 23നും 2016 മാര്‍ച്ച് 15നുമായി രണ്ടുതവണ താമരശ്ശേരി ഗവ. ആശുപത്രിയില്‍ ഇവര്‍ക്ക് പ്രസവശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. 2017 നവംബറില്‍ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷമാണ് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതെന്നും പറയുന്നു. ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് നിയമിച്ച മൂന്നംഗ സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img