Thursday, June 26, 2025

ശശി തരൂര്‍ പുതിയ പ്രവര്‍ത്തകസമിതി വരെ കാത്തിരിക്കണം

Must Read

ന്യൂഡല്‍ഹി: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അനിശ്ചിതാവസ്ഥക്ക് പരിഹാരമായെങ്കിലും ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണം എന്ന കാര്യത്തില്‍ ഇനിയും കാത്തിരിക്കണം. അടുത്ത വര്‍ഷം ആദ്യം ചേരുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രമെ പുതിയ പ്രവര്‍ത്തകസമിതി ഉണ്ടാവുകയുള്ളു. അതില്‍ ശശി തരൂര്‍ ഉണ്ടാവുമോ എന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്.

നിലവില്‍ രൂപീകരിച്ച 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ ശശി തരൂര്‍, അശോക് ഗെലോട്ട് എന്നിവര്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവിലെ പ്രവര്‍ത്തകസമിതി അംഗങ്ങളെ മാത്രമാണ് അതില്‍ ഉള്‍ക്കൊള്ളിച്ചത്. അതുകൊണ്ടുതന്നെ ശശി തരൂര്‍ ഇല്ലാതെ പോയതില്‍ അസ്വാഭാവികതയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ട്. ശശി തരൂരിനുവേണ്ടി വാദിച്ച് എം.കെ രാഘവന്‍ എം.പി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മേേുന്നാട്ടു നയിക്കാന്‍ ശശി തരൂരിന്റെ സാന്നിധ്യവും സേവനവും വേണമെന്നാണ് എം.കെ രാഘവന്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പേരില്‍ നേതൃത്വത്തിന്റെ അപ്രീതി ഉണ്ടായാല്‍ പോലും പ്രശ്നമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തരൂരിനെ അഭിനന്ദിച്ചാണ് സംസാരിച്ചത്. ഏതായാലും ദേശീയ നേതൃത്വത്തില്‍ പ്രധാന പദവി തരൂരിന് ലഭിക്കാനിടയുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img