Friday, June 20, 2025

ശരണം വിളികളുടെ പൊരുള്‍

Must Read

പി പി മൂസ


മണ്ഡലകാലമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ തീര്‍ത്ഥാടക സംഘങ്ങള്‍ സജീവമായിരിക്കുന്നു; ശരണം വിളികള്‍ വ്യാപകമായിട്ടുമുണ്ട്:
സ്വാമിശരണം
അയ്യപ്പ ശരണം
സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം…
ഇതില്‍ തിന്തകത്തോം എന്നതിന്റെ ശരിയായ ഉച്ചാരണവും അര്‍ത്ഥവും കഴിഞ്ഞ ദിവസമാണ് മനസ്സിലായത് ; ഒരു ക്രൈസ്തവ പുരോഹിതന്റെ വീഡിയോവില്‍ നിന്ന് . അദ്ദേഹം പല അയ്യപ്പന്മാരോടും ചോദിച്ചത്രെ.
അവരെല്ലാം പറഞ്ഞത് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല, പേട്ടതുളുമ്പോള്‍ ഒരു ഓളത്തിന് അങ്ങനെ പറയുന്നുവെന്നേയുള്ളൂ എന്നാണ്. വൃദ്ധനായ ഒരു ഗുരുസ്വാമിയാണ് ഒടുവില്‍ വൈദികന് ശരിയായ ഉച്ചാരണവും അര്‍ത്ഥവും പറഞ്ഞു കൊടുത്തത്. നിന്റകത്ത് ഓം എന്നാണ് ശരിയായ ഉച്ചാരണം.
നിന്റെ അകത്ത് ദൈവമുണ്ട്, ബ്രഹ്മമുണ്ട് എന്ന് സാരം. പതിനെട്ടാംപടിക്ക് മുകളില്‍ ശ്രീകോവിലില്‍ വലിയ അക്ഷരത്തില്‍ കൊത്തിവെച്ച തത്വമസിയുടെ പൊരുളും ഇത് തന്നെയാണല്ലോ? നിന്റകത്ത് ഓം എന്നത് പറഞ്ഞ് പറഞ്ഞ് കാലക്രമേണ അര്‍ത്ഥരഹിതമായ തിന്തകത്തോം എന്നായി എന്ന് ചുരുക്കം. നിന്റെ ഉള്ളില്‍ ദൈവമുണ്ട് എന്ന മന്ത്രം ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസിക്ക് എങ്ങനെയാണ് മറ്റൊരാളെ ശത്രു വായി കാണാനാവുക. അന്യമത വിദ്വേഷിയാവാനാവുക?
അര്‍ഥമറിയാത്ത മന്ത്രോച്ചാരണവും ശരിയായ മന്ത്രത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെയുളള ആചാരങ്ങളും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. എല്ലായിടങ്ങളിലുമുണ്ട് ഇത്തരക്കാര്‍. അവരാണ് മതത്തെ മദമാക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img