Thursday, June 19, 2025

ശബരീനാഥന്റെ അറസ്റ്റ് രേഖ വ്യാജമെന്ന് ഷാഫി പറമ്പില്‍

Must Read

തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എം.എല്‍. എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തുവെന്നത് വ്യാജരേഖയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍. എ.പോലീസ് സ്‌റ്റേഷനില്‍ നടക്കുന്നത് വ്യാജരേഖ ചമക്കലാണെന്നും ഇല്ലാത്ത അറസ്റ്റ് ചൂണ്ടിക്കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് പറഞ്ഞ ഷാഫി മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുന്നത് എങ്ങനെയാണ് അറസ്റ്റിനു കാരണമാകുന്നതെന്നും ചോദിച്ചു.കരിങ്കൊടി പ്രതിഷേധത്തെ നേരിടാനുള്ള ആര്‍ജ്ജവം പോലും ആഭ്യന്തരമന്ത്രിക്കില്ല.അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസ്സിനുമുണ്ടെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img