കോഴിക്കോട്: നൂറ് വയസ് തികയുന്ന സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ പി. വാസു എന്ന സോഷ്യോവാസുവിനെ നഗരം ആദരിച്ചു. എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉറച്ച സോഷ്യലിസ്റ്റായ വാസുവേട്ടന്റെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാണെന്ന് എം.കെ രാഘവന്‍ പറഞ്ഞു. മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍,മുന്‍ എം.എല്‍.എ വി.കെ.സി മമ്മത്‌കോയ, ടി.വി ബാലന്‍, വി. കുഞ്ഞാലി, കെ.പി ശ്രീശന്‍, മുക്കം മുഹമ്മദ്, സി.എന്‍ വിജയകൃഷ്ണന്‍, കെ.ലോഹ്യ, പൊറ്റങ്ങാടി കിഷന്‍ചന്ദ്, മനീഷ് കുളങ്ങര പ്രസംഗിച്ചു.