അഷ്റഫ്
കോഴിക്കോട്: വ്യാപാരി തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫിനെ (55) തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ പിടിയിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫിലെ ബന്ധുവിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി വിട്ടയക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രധാന പ്രതിയായ കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാന്റെ സഹോദരന്മാരായ കൊടിയത്തൂര്‍ ഏള്ളേങ്ങല് ഷബീബ് റഹ്്്മാന്‍(27), മുഹമ്മദ് നാസ്(23) എന്നിവരാണ് റിമാന്‍ഡിലായത്.തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇരുവരും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുള്ളവരാണ്.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ടത്താണി സ്വദേശി കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍(33)നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളും റിമാന്‍ഡിലാണ്.