Thursday, June 19, 2025

വൈദ്യുതി സ്വകാര്യവത്കരണത്തെ ശക്തമായി എതിര്‍ക്കണം- മന്ത്രി

Must Read

കാസര്‍കോട്:വൈദ്യുതി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി തൃക്കരിപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണത്തിലൂടെ ക്രോസ് സബ്‌സിഡി മുഴുവന്‍ ഇല്ലാതാവും. പാവപ്പെട്ടവര്‍ക്ക് നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇതോടെ ഇല്ലാതാവും. ഏതൊരു സ്ഥാപനം തുടങ്ങുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്. കേന്ദ്ര നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ അവസ്ഥ ഇല്ലാതാവും. അതുകൊണ്ടാണ് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. ജനങ്ങളുടെ ഭാഗത്ത് നിന്നും സ്വകാര്യവത്ക്കരണത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 70 ഓളം പദ്ധതികള്‍ പരിഗണനയിലാണ്. ഇവയെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. സേവനം ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവണമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img