അടിമാലി : കമ്പിളിക്കണ്ടം കെ എസ് ഇ ബി സെക്ഷന്‍ ഓഫിസ് പരിസരത്തു നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുനിയറ മണ്ണാങ്കല്‍ വിനീഷ് (38) നെ ആണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍ പെട്ട 5 പേര് ഒളിവിലാണ്. വിവിധ ഘട്ടങ്ങളിലായി 1.75 ലക്ഷം വിലമതിക്കുന്ന 10 റോള്‍ അലുമിനിയം കമ്പികളാണ് സംഘം മോഷ്ടിച്ചത്. അടുത്ത നാളില്‍ മോഷ്ടിച്ച കമ്പി വിനീഷിന്റെ വീടിന്റെ പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് എസ് എച്ച് ഒ ആര്. കുമാറിന്റ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വിനീഷ് അറസ്റ്റില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.