കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്ത് റോഡിന് കുറുകെ വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സെക്്ഷന്‍ മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.ജി ടെനി, സബ് എഞ്ചിനീയര്‍ പി. ബിനീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പഴയ പോസ്റ്റ് നീക്കം ചെയ്യാതെ നീക്കം ചെയ്തതായി കാണിച്ച് കരാറുകാരന് ബില്‍തുക എഴുതിയെടുക്കാന്‍ വഴിയൊരുക്കിയതിന്റെ പേരിലാണ് സസ്പെന്ഷന്.
ഈ മാസം 23നാണ് പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീണ് അപകടമുണ്ടായത്. അതുവഴി സുഹൃത്തിന്റെ ബൈക്കിന്റെ പിറകില്‍ പോവുകയായിരുന്ന ഇരട്ടച്ചിറ മഞ്ചക്കല്‍ അര്‍ജു(22)ന്റെ തലയിലേക്കാണ് പോസ്റ്റ് വീണത്.
പോസ്റ്റിന്റെ അപകടാവസ്ഥ സംബന്ധിച്ച് സമീപത്തുള്ള വ്യാപാരി പരാതി നല്‍കിയിരുന്നു. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാതെ പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.