Wednesday, June 18, 2025

വൈദ്യരംഗം ഉപേക്ഷിച്ച് കര്‍ഷക സമരവേദിയില്‍

Must Read

ഡോ. ബി ഇക്ബാല്‍


കര്‍ഷക സമരം വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരില്‍  രണ്ട്  പ്രമുഖഡോക്ടര്‍മാരും.   വൈദ്യസമൂഹത്തിന് അഭിമാനാര്‍ഹമായ കാര്യം. അഖിലേന്ത്യാ കിസാന്‍ സഭയുടെ അദ്ധ്യക്ഷനും സി പിഎം കേന്ദ്രകമ്മറ്റി അംഗവുമായ അശോക് ധവളെയും പഞ്ചാബിലെ കര്‍ഷക സംഘടനകളൂടെ ഏകോപനസമിതി കണ്‍വീനര്‍ ഡോ ദര്‍ശന്‍ പാലുമാണ്  ആ ഡോക്ടര്‍മാര്‍.

എസ് എഫ് ഐ അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിച്ചിരുന്ന വൈദ്യവിദ്യാര്‍ത്ഥി സമ്മേളനങ്ങളില്‍ വച്ച് ഡോ. അശോക ധവളെയെ പരിചയപ്പെടാന്‍  എനിക്കവസരം കിട്ടിയിട്ടുണ്ട്. എം ബി ബി എസ് ബിരുദം നേടിയ ശേഷം 1976 മുതല്‍ 1983 വരെ അശോക് വൈദ്യസേവനം നടത്തി. പിന്നീട് അദ്ദേഹം വൈദ്യരംഗം വിടുകയും പൊളിറ്റിക്കല്‍ സയന്‍സില്‍ എം എം ബിരുദം നേടുകയും മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയും ചെയ്തു. എസ് എഫ് ഐ യുടെ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്, സി പിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി  എന്നീ ചുമതലകള്‍ വഹിച്ച് അശോക് ഇപ്പോള്‍ സി പിഎം കേന്ദ്ര കമ്മറ്റി അംഗമാണ്.  

കര്‍ഷക സമരത്തിനു മുന്‍പ് നടന്ന  അഖിലേന്ത്യ കര്‍ഷക മാച്ചിന് നേതൃത്വം നല്‍കുന്നതിലും കാര്‍ഷിക ബില്ലുകള്‍ക്കെതിരായ ജനമുന്നേറ്റത്തിലും  അശോക് ധവളെ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പത്‌നി മരിയം ധവളെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്.
ഡോ. ദര്‍ശന്‍ പാല്‍ ക്രാന്തി കിസാന്‍ യൂണിയന്‍ നേതാവും പഞ്ചാബിലെ കര്‍ഷക സംഘടനകളൂടെ ഏകോപനസമിതി കണ്‍വീനറുമാണ്.

പഞ്ചാബിലാരംഭിച്ച കര്‍ഷക പ്രക്ഷോഭം ഉത്തര്‍ പ്രദേശ്,
രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യപിപ്പിക്കുന്നതില്‍ ഡോ. ദര്‍ശന്‍ പാല്‍ വലിയ പങ്ക് വഹിച്ചു. 1970 കളിലെ ജയപ്രകാശ്  നാരായണന്റെ പ്രസ്ഥാനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സാമൂഹ്യപ്രവര്‍ത്തകനായി മാറിയത്. 1975 ല്‍ എം ബി ബി എസ് പൂര്‍ത്തിയാക്കിയ അദ്ദേഹം 1984 ല്‍ അനസ്തീസിയ എം ഡി കരസ്ഥമാക്കുകയും  വൈദ്യസേവനത്തോടൊപ്പം ദളിത് പ്രസ്ഥാനങ്ങളിലും തൊഴിലാളി  സമരങ്ങളിലും പങ്കാളിയാവുകയും ചെയ്തു. 2002 ല്‍ വൈദ്യവൃത്തി ഉപേക്ഷിച്ച് അദ്ദേഹം കര്‍ഷക പ്രസ്ഥാനങ്ങളുടെ   മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കയും ചെയ്തു  

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img