Friday, June 20, 2025

വൈകി അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല; അവധിക്കൊപ്പം ഉപദേശം നല്‍കിയ ആലപ്പുഴ കളക്ടര്‍ക്ക് അഭിനന്ദനം

Must Read

എറണാകുളം: വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പുറപ്പെട്ട ശേഷം അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്കില്‍ വിമര്‍ശനങ്ങളുടെ പൊങ്കാല നിറയുമ്പോള്‍ അവധിക്കൊപ്പം ഉപദേശവും നല്‍കിയ ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
രാവിലെ 8.25നാണ് എറണാകുളം കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിനകം നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്ന് കലക്ടര്‍ വീണ്ടും അറിയിപ്പിറക്കി. രാത്രിയില്‍ ആരംഭിച്ച മഴ നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നല്‍കിയെങ്കിലും വിമര്‍ശനങ്ങള്‍ നിറയുകയാണ്.
എന്തുകൊണ്ടാണ് അവധി പ്രഖ്യാപനം ഇത്രത്തോളം വൈകിയതെന്നാണ് ചോദ്യമുയരുന്നത്. നാളെ അവധി ആണെങ്കില്‍ ഉച്ചയോടെ പറയണേ. ആളുകളെ ഇങ്ങനെ വട്ടം കറക്കല്ലേ എന്നും ആവശ്യപ്പെടുന്നു ചിലര്‍. കുട്ടികല്‍ സ്‌കൂളിലെത്തിയ ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നും ചോദ്യമുയരുന്നു. കുട്ടികള്‍ സ്‌കൂളിലെത്തിയ സാഹചര്യത്തില്‍ ഉപദ്രവമായി ഈ അവധി പ്രഖ്യാപനമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.എന്റെ കുഞ്ഞുങ്ങള്‍ 7.15 മണിക്ക് സ്‌കൂളില്‍ പോകും. ഒരാള്‍ എല്‍.കെ.ജിയിലാണ്.ഈ സാഹചര്യത്തില്‍ കാറ്റും മഴയും കൊണ്ടാണ് അവര്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക.അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്. ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ. ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ. ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല. കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ മാനേജ് ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍ ശ്രദ്ധിക്കുമല്ലോയെന്നായിരുന്നു ഒരമ്മയുടെ കമന്റ്.

എല്ലാവര്‍ക്കും ബുദ്ധിമുട്ടായി. രാവിലെ കുട്ടിയെ കുളിപ്പിച്ച് റെഡിയാക്കി സ്‌കൂളില്‍ വിട്ടു. ഇപ്പോള്‍ മഴയത്ത് കുട്ടിയെ വിളിക്കാന്‍ പോകുന്നു. വീട്ടമ്മ ആയതുകൊണ്ട് ബുദ്ധിമുട്ടില്ല. കുട്ടിയെ നോക്കി വീട്ടിലിരിക്കാം. ഇപ്പോള്‍ സ്‌കൂളിലെത്തിയ കുട്ടി എങ്ങനെ വീട്ടിലെത്തും എന്ന് വിചാരിക്കുന്ന ഓഫീസില്‍ പോകുന്ന അമ്മമാരുടെ അവസ്ഥ എന്താണെന്ന് അറിയാമോ? പറ്റിയത് പറ്റി.
തലേദിവസം എങ്കിലും അറിയിച്ചാല്‍ വളരെ നല്ലതായിരിക്കും മറ്റൊരമ്മ പറയുന്നു.
ഇത് പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടത് ആയിരുന്നു..ആദ്യത്തെ പോസ്റ്റ് വന്നപ്പോള്‍ തന്നെ പല സ്‌കൂളുകളും കുട്ടികളെ തിരിച്ച് അയച്ചു..എറണാകുളം ബസ്സ് സ്റ്റാന്‍ഡില്‍ ഒക്കെ പെരുമഴയത്ത് നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ ഒരുപാടുണ്ട്-എന്നാണ് മറ്റൊരു കമന്റ്.
അതേസമയം, ഒരു മുതിര്‍ന്ന സഹോദരനെ പോലെയോ രക്ഷിതാവിനെ പോലെയോ സ്നേഹമൂറുന്ന ഒരധ്യാപനെ പോലെയോ ഒക്കെ കരുതലും സ്നേഹവും നിറച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ കുറിപ്പാണ് എഴുത്തിന്റെ ശൈലി കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്. മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. താന്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉത്തരവാണിതെന്നും അത് നിങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും കുട്ടികളോട് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. പിന്നെ അവധിയാണെന്നു കരുതി ആരും വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ എന്ന് കുട്ടികളോട് ഉണര്‍ത്തുന്നു. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണമെന്നും പറയുന്നു വിദ്യാര്‍ത്ഥികളോട് അദ്ദേഹം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img