മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കള്‍.
കര്‍ണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കള്‍ ‘ബ്രഹ്മചാരിഗല പദയാത്ര’ (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. കര്‍ഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി 23 മുതല്‍ അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കള്‍ യാത്രയില്‍ പങ്കെടുക്കും.