Thursday, June 19, 2025

വിഴിഞ്ഞം: നിയമ നടപടി തുടരുമെന്ന് പോലീസ്, ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല

Must Read

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി ചുമതലപ്പെടുത്തിയ സ്പെഷല്‍ ഓഫീസര്‍ ഡിഐജി ആര്‍.നിശാന്തിനി.അതേസമയം, വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു.

സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നും തടയാനായി പോലീസുകാരെ നിയോഗിക്കുമെന്നും ഡിഐജി ആര്‍.നിശാന്തിനി പറഞ്ഞു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പോലീസ് നോട്ടിസ് നല്‍കുകയും ചെയ്തു. അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനവേളയില്‍ ഡി.ഐ.ജി പറഞ്ഞു. എന്‍ഐഎയുടെ അന്വേഷണത്തെക്കുറിച്ച് തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ ഇല്ലായിരുന്നെന്നുംഅവര്‍പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img