ന്യൂഡല്‍ഹി:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടി തുറമുഖം, പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന്റെ ജലഗതാഗത ചരക്കുനീക്കത്തില്‍ നിര്‍ണ്ണായക പദവിയുളളതാണെന്ന് ചര്‍ച്ചക്ക് ശേഷം ദേവര്‍കോവില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറും വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തന പുരോഗതി പ്രതീക്ഷാപൂര്‍വ്വമാണ് വിലയിരുത്തുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് (വിസില്‍) എം.ഡി ഗോപാലകൃഷ്ണന്‍ ഐഎഎസ്,, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി. അന്‍വര്‍സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.