Friday, June 20, 2025

വിമാനയാത്ര അധികനിരക്ക് നിയന്ത്രിക്കാന്‍ നടപടി വേണം: മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍

Must Read

കോഴിക്കോട് : പെരുന്നാള്‍ ആഘോഷവും, വിദ്യാലയ അവധിയും മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ച വിമാനക്കമ്പനികളുടെ നടപടി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

യാതൊരു നീതീകരണവും ഇല്ലാതെ തിരക്കിനനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിച്ച് (ഡൈനാമിക് ഫെയര്‍) വിമാന യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തുടര്‍ക്കഥയായി മാറുകയാണെന്ന് കൗണ്‍സില്‍ രക്ഷാധികാരി ഡോ. എ.വി അനൂപും പ്രസിഡന്റ് സി.ഇ ചാക്കുണ്ണിയും പറഞ്ഞു.

ജൂലൈ 8ന് ദുബായ് കോഴിക്കോട് യാത്രയ്ക്ക് 38000-45000 രൂപയും എന്നാല്‍ അതെ ദിവസം അതേ ദൂരത്തിന് കോഴിക്കോട് ദുബായ് സെക്ടറില്‍ 8530 – 9082 രൂപമാത്രമാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. 5 ഇരട്ടിയിലധികമാണ് ദുബായ് കോഴിക്കോട് സെക്ടറില്‍ ഈടാക്കുന്നത്. ഇത് തികച്ചും അന്യായവും അശാസ്ത്രീയവും യാത്രക്കാരെ ചൂഷണം ചെയ്യുന്ന പകല്‍ കൊള്ളയുമാണ്. ഇതിന് അറുതി വരുത്തുന്നതിന് അടിയന്തരമായി ഡി.ജി.സി.എ വിമാന കമ്പനികളുടെയും ട്രാവല്‍ ഏജന്‍സികളുടെയും പ്രമുഖ യാത്രാ സംഘടനകളുടെയും യോഗം വിളിച്ച് പരിഹാരം കാണണം.

കോവിഡിന്റെ ഇടവേളക്കുശേഷം നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്ത പ്രവാസി കുടുംബങ്ങളുടെ യാത്ര നിരക്ക് വര്‍ധന മൂലം പ്രതിസന്ധിയിലാക്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് ബോംബെയിലേക്ക് 4200രൂപക്കും മടക്ക യാത്രയ്ക്ക് 4830 രൂപയും ഈടാക്കിയപ്പോള്‍ ഈ വിവേചനത്തിനെതിരെ ഇപ്പോഴത്തെ എം. ഡി. സി ഭാരവാഹി പരാതിപ്പെട്ട് ഫലം കാണാത്ത സാഹചര്യത്തില്‍ ഒരേ ദൂരത്തിന് രണ്ട് നിരക്ക് ഈടാക്കിയ അനീതിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടനെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ മടക്കയാത്രയ്ക്ക് അധികം വാങ്ങിയ 630 രൂപയും 10000 രൂപ കോമ്പന്‍സേഷനും നല്‍കിയാണ് ഒത്തുതീര്‍പ്പാക്കിയത്.

അധികാരികളില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img