Thursday, June 19, 2025

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്, കേരളത്തിന് കൈ നിറയെ പണം; കിട്ടിയത് 35168 കോടി

Must Read

തിരുവനന്തപുരം: കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ ഉണര്‍വെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വര്‍ധിച്ചു.ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന ട്രാവല്‍ മീറ്റില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 200-ലേറെ ടൂറിസം സംരഭകര്‍ പങ്കെടുത്തു.

മഹാമാരിക്കാലം ഒഴിഞ്ഞതോടെ ലോകസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നായി കേരളം മാറിയെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍ കേരളം കാണാനെത്തി. അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് സഞ്ചാരികളില്‍ ഏറെ പേരും എത്തിയത്. കൊവിഡ് സകല മേഖലകളെയും നിശ്ചലമാക്കിയ 2021നെ അപേക്ഷിച്ച്‌ 471.28 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 150.31 ശതമാനമാണ്. ടൂറിസം മേഖലയില്‍ നിന്ന് സംസ്ഥനത്തിന് പോയവര്‍ഷം കിട്ടിയ ആകെ വരുമാനം 35168 കോടിയാണ്. വരുമാനത്തില്‍ മാത്രം 186.25 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് കാലത്തിന്‍റെ മുമ്ബുള്ള അളവിലേക്ക് കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ എത്തിയില്ലെങ്കിലും ഈ വര്‍ഷം അത് മറികടക്കുമെന്നാണ് പ്രതീക്ഷ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img