കൊയിലാണ്ടി-മാധ്യമം സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകന് ഒഞ്ചിയം നെല്ലാച്ചേരി കെ.വി ഹൗസില്‍ ആനന്ദ്(13)ട്രെയിന്‍ തട്ടി മരിച്ചു.പന്തലായനി യു.പി സ്കൂള്‍ ആറാംക്ളാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്ന് വൈകുന്നേരം 4.30ഓടെ ഗേള്‍സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.അമ്മയുടെ കൂടെ നടന്ന് പോകുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് അരികില്‍ നിന്നതായിരുന്നു.മാതാവ് ധന്യ(അധ്യാപിക,ബി.ഇ.എം യു.പി സ്കൂള്‍ കൊയിലാണ്ടി),സഹോദരന് ആരോമല്‍
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ രാവിലെ 11 ന് കൊയിലാണ്ടി പന്തലായനി സ്കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും.