Thursday, June 19, 2025

വിദ്യാര്‍ത്ഥികള്‍ സംരംഭകര്‍ ; ക്യാമ്പസില്‍ ഫ്രൈഡെ മാര്‍ക്കറ്റ്

Must Read

കോഴിക്കോട് : വീട്ടില്‍ നിന്നും തയാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ ക്യാമ്പസില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ത്ഥികളിലെ സംരംഭകരെ പ്രോത്സാഹിക്കുന്ന ഫ്രൈഡെ മാര്‍ക്കറ്റ് ശ്രദ്ധേയമായി. എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളജിലെ ഇ ഡി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്.
ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. എ .പി അനു ഉദ്ഘാടനം ചെയ്തു.
ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട – ചിക്കന്‍ കറി, കപ്പ – മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങി 20 പരം വിഭവങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗാന വിരുന്നും ചടങ്ങിന് പൊലിമയേകി.

കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ -ഫാദര്‍ ജോണ്‍സണ്‍ കൊച്ചു പറമ്പില്‍ , അധ്യാപകരായ എം എസ് വിനി, ടി പി ശില്പ , എസ് മഹാലക്ഷമി , കെ അഞ്ജന, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആര്യ അനില്‍ കുമാര്‍ , പി. ഗൗതമി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img