മാഹി: മുഴപ്പിലങ്ങാട് മഠം ഉമ്മര്‍ ഗേറ്റ് എ. കെ. ജി. റോഡില്‍ സന്ധ്യ ബീഡി കമ്പനിക്ക് സമീപം ‘ഹിബ’ ല്‍ താമസിക്കുന്ന മാഹിയിലെ കൈതാല്‍ മുഹമ്മദ് ഹംസ (68) കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് നിര്യാതനായി.രണ്ടാഴ്ച മുമ്പ് കോഴിക്കോട് വെച്ച് ബസ്സിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും തുടര്‍ന്ന് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എടക്കാട് മുഴപ്പിലങ്ങാട് മേഖലയിലെ സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും എടക്കാട് സാഹിത്യ വേദിയിലെ അംഗവുമാണ്.
സുന്നി ടൈംസിന്റെ പത്രാധിപരായിരുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായിരുന്ന മാഹി സ്വദേശി മര്‍ഹൂം ബി കുട്ടി ഹസ്സന് ഹാജിയുടേയും, പരേതയായ കൈതാല്‍ ഖദീജയുടെയും മകനാണ്.
ഭാര്യ: നഫീസ.മക്കള്‍: നാജില്‍, മുഹമ്മദ് റഫി (ഇരുവരും ബംഗളൂരു), നസീബ (സഊദി അറേബ്യ).
മരുമക്കള്‍: ഫാറൂഖ് അരയാല്‍പുറത്ത് (സഊദി അറേബ്യ), ഷഹര്ബാന്.
സഹോദരങ്ങള്‍: റുക്കിയ, ആയിഷ, അസ്മ, പരേതരായ റാബിയ,,സഫിയ, ഹാജിറ, സൈനബ.