Friday, June 20, 2025

വാശിയേറിയ മത്സരത്തില്‍ ലോഡ്സിനെ തളച്ച് ഗോകുലത്തിന് വിജയം

Must Read

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കേരള വനിതാ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സിക്ക് വിജയം. വാശിയേറിയ മത്സരത്തില്‍ ലോഡ്സ് എഫ്.എ. കൊച്ചിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗോകുലം പരാജയപ്പെടുത്തി.
16,18 മിനിട്ടില്‍ 30-ാം നമ്പര്‍ മാനസ രണ്ടു ഗോളുകള്‍ നേടി. 45+2മിനിട്ടില്‍ 20-ാം നമ്പര്‍ സോണിയയും, 64-ാം മിനിട്ടില്‍ 10-ാം നമ്പര്‍ വിവിയന്‍ കൊനേരു അഡ്ജെയും 86-ാം മിനിട്ടില്‍ 18-ാം നമ്പര്‍ ബര്‍ത്തയും ഓരോ ഗോളുകള്‍ ഗോകുലത്തിനു വേണ്ടി നേടി.

21-ാം മിനിട്ടില്‍ 77-ാം മിനിട്ടില്‍ വിന്‍ തെങ്കി റ്റന്‍ ലോഡ്സ് എഫ്എ കൊച്ചിക്കു വേണ്ടി ഏക ഗോള്‍ നേടി. വനിതാ ലീഗ് മത്സരത്തില്‍ കോഴിക്കോട് സ്റ്റേഡിയത്തില്‍ നടന്ന ഏറ്റവും വാശിയേറിയ മത്സരമായിരുന്നു ഇന്നലത്തേത്. 13നാണ് അടുത്ത മത്സരം അന്ന് ഗോകുലം കേരള എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15ന് കോഴിക്കോട് നടക്കും.
.
ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എഴ് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ലോഡ്സ് എഫ്എ കൊച്ചിക്ക് 22 പോയന്റുണ്ട്. എട്ട് കളി പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴു ജയവും ഒരു തോല്‍വിയുമായി കേരള ബ്ലാസ്റ്റേഴ്സ് 22 പോയന്റില്‍ നില്‍ക്കുന്നു. എട്ട് കളി പൂര്‍ത്തിയായപ്പോള്‍ എല്ലാ കളിയും ജയിച്ച് 24 പോയന്റുമായി ഗോകുലം കേരള എഫ്സിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

13ന് നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാണ്. ഈ കളിയില്‍ അവര്‍ ജയിച്ചാല്‍ ഫൈനലില്‍ ഗോകുലവുമായി മാറ്റുരയക്കാം. തോറ്റാല്‍ പുറത്തും. ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാല്‍ ഗോകുലവും ലോഡ്സ് എഫ്എയും തമ്മിലാവും കലാശക്കൊട്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img