ന്യൂഡല്‍ഹി: കേരളം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് പോലുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളും ചരക്കുസേവന നികുതി(ജി.എസ്.ടി)ക്ക് മുമ്പ് മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്ള സമയത്ത് കേരളം അവശ്യസാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.രാജ്യസഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. വിലക്കയറ്റ ചര്‍ച്ചക്ക് നിര്‍മല നല്‍കിയ മറുപടി രാജ്യസഭയില്‍ ബഹളത്തിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇറങ്ങിപ്പോക്കിലും കലാശിച്ചു.
ജി.എസ്.ടിക്ക് മുമ്ബ് ‘വാറ്റ് ‘ കാലത്ത് കേരളത്തില്‍ പയറുവര്‍ഗങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഉണ്ടായിരുന്നുവെന്ന് നിര്‍മല പറഞ്ഞു. ആട്ടക്കും മൈദക്കും സൂചിക്കും റവക്കും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം.
ജി.എസ്.ടി സംവിധാനത്തില്‍ ഫിറ്റ്മെന്‍ കമ്മിറ്റി നികുതി ശിപാര്‍ശ സമര്‍പ്പിക്കുന്നത് കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ സമിതിക്കാണ്. ഈ സംസ്ഥാനങ്ങളുടെ കൂടി അനുമതിയില്ലാതെ ഒരു നികുതിയും ജി.എസ്.ടി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് നിര്‍മല സി.പി.എമ്മിലെ എളമരം കരീമിനുള്ള മറുപടിയില്‍ വ്യക്തമാക്കി.