Saturday, June 21, 2025

വാര്‍ഡ് സഭയിലെ കൈയാങ്കളി പൊലീസ് അന്വേഷണം തുടങ്ങി

Must Read

കോഴിക്കോട്: കോര്‍പറേഷന്‍ 65ാം വാര്‍ഡ് ആയ നടക്കാവില്‍ ഇന്നലെ നടന്ന വാര്‍ഡ്‌സഭയില്‍ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. എഴുത്തുകാരന്‍ യു.കെ കുമാരന്‍ വാര്‍ഡ്‌സഭ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ യോഗം കൈയേറുകയും ബഹളം കൂട്ടുകയുമായിരുന്നുവെന്ന് കൗണ്‍സിലര്‍ ഡോ. അല്‍ഫോണ്‍സ മാത്യു പറഞ്ഞു. ഉദ്ഘാടകനെചൊല്ലി നേരത്തെ തന്നെ കൗണ്‍സിലറും കോര്‍പറേഷന്‍ ഭരണപക്ഷവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. ഭരണപക്ഷം നിശ്ചയിക്കുന്ന ആളെ മാത്രം ഉദ്ഘാടകനായി ക്ഷണിച്ചാല്‍ മതിയെന്നായിരുന്നു ധാരണ. അത് നടപ്പാക്കാതെ വാര്‍ഡിലെ താമസക്കാരനും എഴുത്തുകാരനുമായ യു.കെ കുമാരനെ ക്ഷണിച്ചതില്‍ സി.പി.എമ്മിന് നീരസമുണ്ടായിരുന്നു. ഇതുകാരണമാണ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്.

സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായപ്പോള്‍ വാര്‍ഡ് കണ്‍വീനര്‍ മുഹമ്മദ് റഫീക്, ഐ.എന്‍.ടി.യു.സി നേതാവ് ജോയ് പ്രസാദ് പുളിക്കന്‍,സരിത എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കൈയാങ്കളിക്കിടെ സരിതയുടെ സ്വര്‍ണമാലയുടെ ഒരു ഭാഗം നഷ്ടമായതായും പരാതിയുണ്ട്.

അതേസമയം, എന്റെ തൊഴില്‍ എന്റെ അവകാശം എന്ന പദ്ധതിയുടെ സര്‍വേ കുടുംബശ്രീ വഴി നടത്തുന്നത് കൗണ്‍സിലര്‍ എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. വാര്‍ഡ് സഭയില്‍ ഇക്കാര്യം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുഷ്താഖ് യോഗത്തില്‍ ഇക്കാര്യം പറഞ്ഞതോടെയാണ് ബഹളമുണ്ടായത്. വാര്‍ഡ് കണ്‍വീനര്‍ മുഹമ്മദ് റഫീഖും മറ്റും ചേര്‍ന്ന് സി.ഡി.എസ്, എ.ഡി.സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

കാരാട്ട് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍, കാട്ടുവയല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുധീര്‍, എ.ഡി.എസ് അംഗങ്ങളായ ജയസുധ, ദീപ്തി, കുടുംബശ്രീ അംഗം ആതിര തുടങ്ങിയവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. നടക്കാവ് പൊലീസ് സംഭവത്തെ പറ്റി അന്വേഷിച്ചുവരികയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img