Thursday, June 19, 2025

വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപീകരിക്കും: മന്ത്രി കെ.രാജന്‍

Must Read

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ ഗ്രാമസഭകള്‍ പോലെ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍.ഡിജിറ്റല്‍ സര്‍വേയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് നവംബര്‍ ഒന്നിന് തുടക്കമാവും.ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് സര്‍വേ നടത്തുക.ഒക്ടോബര്‍ 12നും 30നും ഇടയില്‍ സര്‍വേ സഭകള്‍ രൂപീകരിക്കും.സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂര്‍ വില്ലേജിലെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കും.

എല്ലാ വാര്‍ഡുകളിലും സര്‍വേ സഭയില്‍ ഭുവുടമകളെ ബോധവത്കരിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും.1500 സര്‍വേ ഉദ്യോഗസ്ഥരേയും 3500 താത്കാലിക ഹെല്പര്‍മാരേയും നിയമിക്കും ഡിജിറ്റല്‍ റീ സര്‍വേയ്ക്കായി റീ ബില്‍ഡ് കേരളയില്‍ നിന്ന് 807.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ജനകീയ പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും പരാതി രഹിതവുമായ ഡിജിറ്റല്‍ സര്‍വേ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ഡിജിറ്റല്‍ റീ സര്‍വേയുടെ ഗുണം ഭുവുടമകള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ലഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img