കാസര്‍കോട് :വായിക്കുമ്പോള്‍ മനസില്‍ ഇന്ദ്രജാലം സംഭവിക്കുകയാണെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍.പി എന്‍ പണിക്കര്‍ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വായനാ ദിനാചരണത്തിന്റെയും ദേശീയ വായനാ മാസാചരണത്തിന്റെയും സമാപന സമ്മേളനം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വായനയിലൂടെ നടത്തിയ മാനസികമായ സഞ്ചാരമാണ് തന്റെ എഴുത്തിന് പ്രചോദനമായതെന്നും മനസിനെ വികസിതമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ദസ്തയേവ്‌സ്‌ക്കി, വില്യം ഷേക്‌സ്പിയര്‍ തുടങ്ങിയവരുടേതടക്കം അദ്ദേഹത്തിന്റെ പുസ്തക വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി മുരളി അധ്യക്ഷത വഹിച്ചു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കെ. വി രാഘവന വി.വിജയകുമാര്‍,കാവുങ്കാല്‍ നാരായണന്‍, പി.പി അനന്തു എന്നിവര്‍ സംസാരിച്ചു. സാഹിത്യ വേദി പ്രസിഡണ്ട് ഡോ.കെ.പി ഷീജ സ്വാഗതവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി. സുകുമാരന്‍ നന്ദിയും പറഞ്ഞു.