കോഴിക്കോട്: സ്വാമി വിവേകാനന്ദനെ പോലെ വാഗ്ഭടാനന്ദനും ലോകമെങ്ങും അറിയപ്പെടുന്ന ഗുരുവാണ് വാഗ്ഭടാനന്ദന്‍ എന്ന് എം. മുകുന്ദന്‍. കെ. ജയകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ -നവോത്ഥാനത്തിന്റെ അരുണോദയ കാഹളം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എല്‍.സിസി നിര്‍മിച്ച ഡോക്യുമെന്ററിയുടെ മലബാറിലെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് ജെ.സി.ബി പുരസ്‌കാരം നേടിയ മുകുന്ദനെ ആദരിക്കുകയും ചെയ്തു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ. ജയകുമാര്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഹകരണ ജോയന്റ് രജിസ്ട്രാര്‍ ടി. ജയരാജന്‍, ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, എം.ഡി എസ്. ഷാജു പ്രസംഗിച്ചു.