Friday, June 20, 2025

വലിയപറമ്പ് ദ്വീപില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു

Must Read

കാസര്‍കോട്: ഒരു ഭാഗത്ത് മാത്രം അല്പം കരബന്ധമുള്ള വലിയ പറമ്പ് ദ്വീപ് നിവാസികള്‍ ഏത് സമയവും സുനാമി ദുരന്ത നിവാരണ സജ്ജരാവണമെന്ന് ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു.
സുനാമി സാഹചര്യത്തിലെ അടിയന്തിര നടപടികളെയും രക്ഷാപ്രവര്‍ത്തനത്തെയും കുറിച്ച് അവബോധം നല്‍കാന്‍ ദ്വീപില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജിനൊപ്പം റവന്യു ഉദ്യോഗസ്ഥര്‍, തൃക്കരിപ്പൂര്‍ ഫയര്‍ ഓഫീസര്‍ കെ.എം.ശ്രീനാഥ് നയിച്ച 14 സേനാംഗങ്ങള്‍, 30 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, ചന്തേര, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സേന എന്നിവര്‍ മോക്ഡ്രില്ലിന്റെ ഭാഗമായി. വലിയപറമ്പ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ മനോജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍, എഡിഎം എ.കെ.രമേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ മോക്ഡ്രില്ലിന്റെ ഭാഗമായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img