Thursday, June 19, 2025

വര്‍ഗ്ഗീയതയും ലഹരിയും ഇല്ലാത്ത ഭാരതത്തിന് വേണ്ടി ഒന്നിക്കുക

Must Read

ബിഷപ്പ് ഡോ. മാര്‍ ഇഗ്‌നാതിയോസ്

ആലപ്പുഴ: വര്‍ഗ്ഗീയ മനോഭാവവും ലഹരി ഉപയോഗവും തഴച്ച് വളരുന്നത് സമുഹത്തിന്റ നിലനില്‍പിനു തന്നെ ഭീഷണിയാണന്നും രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്തേണ്ടത് ഓരോ ഭാരതിയന്റെയും കടമയാണന്നും മത ഗ്രന്ഥങ്ങളുടെ താരതമ്യ പഠനം ഈ വിപത്തിനെ ഇല്ലാതാക്കുമെന്നും മാവേലിക്കര ബിഷപ്പ് മാര്‍ ഇഗ്‌നാതിയോസ് അഭിപ്രായപ്പെട്ടു. ധര്‍മ്മരാജ്യ വേദിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗ്ഗിയ ലഹരിമുക്ത കേരള പ്രചാരണത്തിന്റെ ഭാഗമായി ജനഹൃദയങ്ങളിലേക്ക് ക്യാംപസുകളിലേക്ക് പരിപാടിക്ക് ഓച്ചിറ ദാറുല്‍ ഉലും അറബിക് അക്കാദമായില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു. ധര്‍മ്മരാജ്യ വേദി സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബിഷപ്പ് അവര്‍കള്‍.
അബൂല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ സംസ്ഥാ ജനറല്‍ സെക്രട്ടറി ഡോ. ഖാസിമുല്‍ ഖാസിമി അദ്ധ്യക്ഷനായിരുന്നു. സ്വാമി ആചാര്യ ശ്രീ സച്ചിതാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ , ഫാദര്‍ യോഹന്നാന്‍ , ഫാദര്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. അക്കാദമി ചെയര്‍മാന്‍ അബദുശ്ശുകൂര്‍ അല്‍ ഖാസിമി സ്വാഗതവും ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം കണ്‍വീനര്‍ സല്‍മാന്‍ ഹുസ്‌നി നദ്വി നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img