
ന്നു.
കോഴിക്കോട്: ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ പരാതിക്കാരി ഹര്‍ഷീനയെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ ഹര്‍ഷീനയുടെ വീട്ടിലെത്തി കാണുകയായിരുന്നു. ഹര്‍ഷീനക്ക് നീതി ലഭിക്കാന്‍ ഇടപെടുമെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണം നടത്തുകയുണ്ടായി.
രണ്ടാമത്തെ വിദഗ്ധസമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷീന മെഡിക്കല്‍ കോളജ് പരിസരത്ത് നടത്തിയ സമരം ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു ഇത്. സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഹര്‍ഷീനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. സമരം നിര്‍ത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നല്കിയ കേസ് പിന്‍വലിക്കില്ലെന്ന് ഹര്‍ഷീന വ്യക്തമാക്കിയിരുന്നു. അതേ നിലപാടാണ് ഇപ്പോഴുമുള്ളത്.