Thursday, June 19, 2025

വനിത ദിനം; സ്ത്രീകള്‍ക്കായി രചനാ മത്സരം സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: ‘മനസ്സ് തുറന്നു എഴുതാന്‍ ഒരു വേദി ഒരുക്കി തന്നതിന് നന്ദി’ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥാ കവിത രചനാ മത്സരത്തില്‍ പങ്കെടുത്ത ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. വെള്ളിമാടുകുന്നിലെ ജന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരത്തില്‍ എഴുപതോളം വീട്ടമ്മമാര്‍ പങ്കെടുത്തു.

അടുക്കളയില്‍ മാത്രം ഒതുങ്ങി, കഴിവുകളെ പ്രകടിപ്പിക്കാന്‍ ഒരു വേദി കിട്ടാതെ പോയ പലര്‍ക്കും സുവര്‍ണ അവസരമാണ് ഈ വനിത ദിനത്തില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയത്. ‘ സ്ത്രീ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥ- കവിത രചനാ മത്സരത്തില്‍ വിവിധ പ്രായപരിധിയിലുള്ള സ്ത്രീകള്‍ പങ്കെടുത്തു. ഏകദേശം 75 വയസ്സ് പ്രായമായ സ്ത്രീകള്‍ വരെ പങ്കെടുത്ത ഈ മത്സരം സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് പ്രായ പരിധിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img