Thursday, June 19, 2025

വനിതാ ലീഗ്: ഫൈനലില്‍ ഗോകുലവും ലോഡ്സ് എഫ്എയും മാറ്റുരയ്ക്കും

Must Read

കോഴിക്കോട്: ‘വിവിയന്‍’ ഇന്ദ്രജാലത്തില്‍ ഗോകുലത്തിന് വീണ്ടും തകര്‍പ്പന്‍ ജയം. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള വനിതാ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്സി കേര ബ്ലാസ്റ്റേഴ്സ് എഫ്സിയെ തളച്ചു. ഗോകുലത്തിന്റെ 10-ാം നമ്പര്‍ വിവിയന്‍ കൊനേരു അഡ്ജെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

മത്സരത്തിന്റെ 28,31,77, 87 മിനിട്ടുകളില്‍ വിവിയന്‍ നാലു ഗോളുകള്‍ നേടി. 38-ാം മിനിട്ടില്‍ 8-ാം നമ്പര്‍ നന്ധ്യയും 64-ാംമിനിട്ടില്‍ 7-ാം നമ്പര്‍ രത്തനും ഗോകുലത്തിനു വേണ്ടി ഓരോ ഗോളുകള്‍ നേടി. 9-ാം നമ്പര്‍ അപൂര്‍ണ്ണ നര്‍സറിയും 12-ാം നമ്പര്‍ സുനിത മുണ്ഡയുമാണ് കേരള ബ്സാസ്റ്റേഴ്സിനു വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ 16-ാം മിനിട്ടില്‍ സുനിത മുണ്ഡ ആദ്യ ഗോള്‍ നേടി മുന്നേറ്റം കുറിച്ചെങ്കിലും 24-ാം മിനിട്ടില്‍ വിവിയന്‍ ഗോള്‍ മടക്കി. 31-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍ട്ടികിക്കും വിവിയന്‍ ഗോളാക്കി മാറ്റിയതോടെ ഗോകുലത്തിന്റെ കുതിപ്പ്് തുടര്‍ന്നു. കേരള ബ്ലാസ്റ്റേഴ്സ മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും ഗോകുലത്തിന്റെ ഗോള്‍വല രണ്ടു പ്രാവശ്യം ചലിപ്പിക്കാനേ അവര്‍ക്കായുള്ളൂ. ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ സൗമ്യനാരായണ സ്വാമിയുടെ മികച്ച പ്രകടന കാഴ്ചവച്ചതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകള്‍ക്ക് മങ്ങലായി.

15ന് ശനിയാഴ്ചയാണ് ഫൈനല്‍ മത്സരം. വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സിയും ലോഡ്സ് എഫ്എ കൊച്ചിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലത്തെ വിജയത്തോടെ ഒമ്പത് മത്സരത്തില്‍ എല്ലാം ജയിച്ച് ഗോകുലം എഫ്സി 27 പോയന്റ് നേടി. കേരള ബ്ലാസ്റ്റേഴ്സിനും ലോഡ്സ് എഫ്എയ്ക്കും 22 പോയന്റാണ്. ഗോള്‍ നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന ലോഡ്സ് എഫ്എ ഫൈനല്‍ മത്സരത്തില്‍ അര്‍ഹത നേടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img