Monday, June 23, 2025

വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു

Must Read

കോഴിക്കോട് :മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2022 – 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 17 വനിതകള്‍ക്കാണ് പോത്തിനെ വിതരണം ചെയ്തത്. ആകെ 34 പേര്‍ക്ക് പോത്തുകളെ നല്‍കും. 16000 രൂപ നിരക്കില്‍ 5,44,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 8000 രൂപ സബ്‌സിഡിയാണ്.

വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍, ഡോ. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം.ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ വി.പി. ബിജു, സറീന ഒളോറ,ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img