ന്യൂഡല്‍ഹി :അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
കുട്ടികളുടേതുള്‍പ്പെടെ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിരിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.മരിച്ചവരുടെ കുടുംബാംഗങ്ങളോട് രാഷ്ട്രപതി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.