വടകര: ഇടതുപക്ഷ സര്‍ക്കാറിന്റെ ജന വിരുദ്ധ നിലപാടുകള്‍ക്കും മതവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മുസ്ലിം ലീഗ് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ടു പോകുമെന്നും വഖഫ് നിയമം പിന്‍വലിക്കുന്നത് വരെ നീതിക്കുവേണ്ടിയുള്ള സമരം തുടരുമെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വഖഫ് പ്രക്ഷോഭ രണ്ടാം ഘട്ട സമരപരിപാടികളുടെ ഭാഗമായി പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭ സമരസഗമം ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയില്‍ സംസ്ഥാനതല ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലി ബഹുജന താക്കീതായിരുന്നുവെങ്കില്‍ വരുംദിവസങ്ങളില്‍ കേരളം കാണാന്‍ പോകുന്നത് ശക്തമായ സമരമായിരിക്കും. മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച് കൂടെ നിര്‍ത്താമെന്ന മിഥ്യാധാരണയുള്ള മുഖ്യമന്ത്രിക്കും സി.പി.എമ്മിനും വഖഫ് സംരക്ഷണ റാലിയില്‍ ഉയര്‍ന്നു വന്ന പ്രതിഷേതം തിരിച്ചറിയാന്‍ കഴിയണം. കലക്ട്രേറ്റ് ഉള്‍പ്പടയുള്ള അധികാര കേന്ദ്രങ്ങളില്‍ നീതിക്കുവേണ്ടിയുള്ള പ്രതിഷേധ പോരാട്ടം വരും ദിവസങ്ങളില്‍ തുടരുമെന്നും അധികാര ധാര്‍ഷ്ട്യവും ഭീഷണിക്കും മുമ്പില്‍ പതറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ് എന്നും പി.എം.എ സലാം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ കുഞ്ഞമ്മദ് അദ്യക്ഷത വഹിച്ചു.ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍. വി വി മുഹമ്മദലി.ഒ കെ ഇബ്രാഹിം.വി എം മുസ്തഫ മാസ്റ്റര്‍. ഷക്കീല ഈങ്ങോളി . എ വി അബൂബക്കര്‍ മൗലവി .ടി പി ഗഫൂര്‍ മാസ്റ്റര്‍ എം കെ യൂസഫ് ഹാജി .കോമത്ത് അബൂബക്കര്‍.കെ ഇ ഇസ്മായില്‍. ഷുഹൈബ് കുന്നത്ത്.പി ടി കെ നവാസ്.തുടങ്ങിയവര്‍ പ്രസംഗിച്ചു.പി പി ജാഫര്‍ സ്വാഗതവും.ഒ പി മൊയ്തു നന്ദിയും പറഞ്ഞു