കോഴിക്കോട്: ലോക മണ്ണ് ദിനത്തില്‍ മണ്ണ് പര്യവേക്ഷണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. സിനിമാ പ്രവര്ത്തകന് തേജസ് പെരുമണ്ണ മുഖാതിഥിയായി.
പഞ്ചായത്തിലെ 50 കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്കായി ‘മണ്ണു സംരക്ഷണ മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ സൗദ നാലകത്ത്, ‘മണ്ണ് സാമ്പിള്‍ ശേഖരണവും വിളകളിലെ പോഷക അപര്യാപ്തത ലക്ഷണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ മേഖലാ മണ്ണ് പരിശോധനാ കേന്ദ്രം റിസര്‍ച്ച് അസിസ്റ്റന്റ് ധന്യ ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ്, ചിത്രരചന
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് സൗജന്യ മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. പി മാധവന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, പഞ്ചായത്ത് മെമ്പര്‍ അനിത പുനത്തില്‍, കൃഷി ഓഫീസര്‍ ശ്രീജ, സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ എം മനോജ്, സോയില്‍ സര്‍വ്വേ ഓഫിസര്‍ അഞ്ജലി കൃഷ്ണ, സീനിയര്‍ കെമിസ്റ്റ് എം. രവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.