Tuesday, June 24, 2025

ലോക്ക്ഡൗണ്‍ സമയം മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന് മര്‍ദ്ദനം

Must Read

***സി.ഐ,എസ്.ഐമാര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ

സൂപ്പി വാണിമേല്‍

മംഗളൂരു:കൊവിഡ് ലോക്ക് ഡൗണ്‍ സമയം മാതാവിന് മരുന്നുവാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും പരാതി റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത സംഭവത്തില്‍ ഭട്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ.സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ ദിവാകര്‍,സബ് ഇന്‍സ്‌പെക്ടര്‍ ഭരത് കുമാര്‍, കോണ്‍സ്റ്റബിള്‍ കുബേര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.എസ്.ഐയും കോണ്‍സ്റ്റബിളും50,000രൂപ വീതം പിഴയും അടക്കണം.

സി.ഐ ദിവാകര്‍

മുഹമ്മദ് ഹസന്‍ ഇര്‍ഷാദ് ഗുഡയുടെ പരാതിയാണ് കമ്മീഷന്‍ പരിഗണിച്ചത്.കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ 2020 ജൂലൈ എട്ടിന് വൈകുന്നേരം ഏഴിന് ഉമ്മക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു ഇര്‍ഷാദ്.വഴിയില്‍ തടഞ്ഞ എസ്.ഐ ഭരത്കുമാറും പൊലീസ് വാഹനത്തിന്റെ ഡ്രൈവറായ കോണ്‍സ്റ്റബിള്‍ കുബെറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.പരുക്കേറ്റ യുവാവ് മൂന്ന് മാസം ചികിത്സയില്‍ കഴിഞ്ഞു.സംഭവം സംബന്ധിച്ച് പരാതി നല്‍കാന്‍ തന്റെ ഭാര്യാസഹോദരന്‍ ഭട്കല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിവാകര്‍ ആട്ടിയിറക്കുകയാണ് ചെയ്തതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രഘുവേന്ദ്രയുടെ സഹായത്തോടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ഇര്‍ഷാദ് പറഞ്ഞു.

കര്‍ശനമായ വകുപ്പുതല നടപടിയാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.കൈക്കൊണ്ട നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് ആഗസ്റ്റ് 15നകം ഹാജരാക്കാന്‍ കമ്മീഷന്‍ അഡീ.ഗവ.സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദേശം നല്‍കി.
രണ്ടു വര്‍ഷം വൈകിയാണെങ്കിലും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വരുന്നതില്‍ സന്തോഷമുണ്ടെന്ന് ഇര്‍ഷാദ് പറഞ്ഞു.കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റിയതായി അറിയിച്ച സി.ഐ ദിവാകര്‍ മറ്റു ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img