Thursday, June 19, 2025

ലോകത്ത് സന്ദര്‍ശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളില്‍ കേരളവും; ടൈംമാഗസിന്‍ പട്ടിക

Must Read

ന്യൂഡല്‍ഹി:ഈ വര്‍ഷം ലോകത്ത് സന്ദര്‍ശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളില്‍ കേരളവും. ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളത്തെക്കൂടാതെ ഇന്ത്യയില്‍നിന്ന് അഹമ്മദാബാദുമുണ്ട്. ആകര്‍ഷണീയമായ കടലോരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നാണ് ടൈമിന്റെ വിലയിരുത്തല്‍.

സബര്‍മതി ആശ്രമം മുതല്‍ സയന്‍സ് സിറ്റിവരെയുള്ള അഹമ്മദാബാദിലെ ആകര്‍ഷണങ്ങളെക്കുറിച്ചും ലേഖനം പറയുന്നു. അന്താരാഷ്ട്രതലത്തില്‍ വിനോദസഞ്ചാരലേഖകരുടെ ഇടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്. പുതിയതായി ആരംഭിച്ച കാരവന്‍ ടൂറിസം, വാഗമണ്ണിലെ കാരവന്‍ പാര്‍ക്ക്, ഹൗസ്ബോട്ടുകള്‍, കായലുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റു ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍: റാസല്‍ഖൈമ (യു.എ.ഇ.), പാര്‍ക്ക് സിറ്റി (യൂട്ടായു.എസ്.), സോള്‍, ഗ്രേറ്റ് ബാരിയര്‍ റീഫ് (ഓസ്ട്രേലിയ), ആര്‍ട്ടിക്, വലെന്‍സിയ (സ്പെയിന്‍), ട്രാന്‍സ് ഭൂട്ടാന്‍ ട്രെയിന്‍ (ഭൂട്ടാന്‍), ബൊഗോട്ട, ലോവര്‍ സാംബെസി ദേശീയോദ്യാനം (സാംബിയ), ഈസ്താംബൂള്‍, കിഗാലി (റുവാണ്‍ഡ).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img