Thursday, June 19, 2025

ലൈഫ് പദ്ധതിയില്‍ പുറത്തായ കുടുംബത്തിന്
വീടുവെക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായം

Must Read

കോഴിക്കോട് : ലൈഫ് പദ്ധതി പ്രകാരം വീടുവെക്കാന്‍ ധനസഹായം കിട്ടാതെ പോയ കുടുംബത്തിന് താങ്ങായി റോട്ടറി ക്ലബ്ബും മറ്റ് സന്നദ്ധസംഘടനകളും നാട്ടുകാരും രംഗത്ത്. റോട്ടറി ഡിസ്ടിക്റ്റ് 3204 ന്റെ കാരുണ്യ പദ്ധതി വഴി വേങ്ങേരി കാട്ടില്‍ പറമ്പത്ത് പരേതനായ ടി എം വേലായുധന്റെയും മീനാക്ഷിയുടെ മകള്‍ ടി എം സത്യ ഭാമയ്ക്കും സഹോദരന്‍ ടി എം ജയരാജിനുമാണ് സാമൂഹ്യ പദ്ധതിയുടെ ഭാഗമായി ഭവനം ഒരുങ്ങുന്നത്. ഇ്നനലെ നാല് സെന്റ് ഭൂമിയില്‍ കെ. മുരളീധരന്‍ എം.പി വീടിന് കുറ്റിയടിച്ചു.

സത്യഭാമയ്ക്കും കുടുംബത്തിനും റോട്ടറി ഡിസ്ട്രിക്ട് -3204 നല്‍കുന്ന ഭവന നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം കെ മുരളീധരന്‍ എം.പി നിര്‍വ്വഹിക്കുന്നു

മാതാപിതാക്കള്‍ നഷ്ടപ്പെട്ട രണ്ട് പേരില്‍ സത്യഭാമ അവിവാഹിതയും ജയരാജ് അസുഖ ബാധിതനുമാണ്. ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും ഉടമസ്ഥതയില്‍ റേഷന്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. തറവാട് വീട് ഭാഗിച്ചപ്പോള്‍ കിട്ടിയ നാല് സെന്റില്‍ ഷീറ്റ് മറച്ച് കൂര പണിതു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പണിത ഒറ്റമുറി വീട്ടിലാണ് സത്യഭാമയും ജയരാജും കൂടാതെ ഭാര്യ വി പി പ്രേമയും മകന്‍ ഡിഗ്രി വിദ്യാര്‍ത്ഥി കെ പി ഗോവിന്ദും കഴിയുന്നത്. ഇതിനിടയിലാണ് കൗണ്‍സിലര്‍ – ഒ. സദാശിവന്‍ വഴി റോട്ടറി സൗത്ത് ക്ലബുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഭവനം നിര്‍മ്മിക്കാന്‍ റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ. സനന്ദിന്റെ പരേതയായ മാതാവ് എടപടത്തില്‍ ശകുന്തളയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. 520 സ്വകയര്‍ ഫീറ്റില്‍ രണ്ട് മുറി, അടുക്കള, ബാത്ത് റൂം ഉള്‍പ്പെട്ട വീട് രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കി സത്യഭാമയ്ക്കും കുടുംബത്തിന് കൈമാറുമെന്ന് റോട്ടറി സൗത്ത് ഭാരവാഹികള്‍ പറഞ്ഞു.
വേങ്ങേരി കാട്, കാട്ടില്‍ പറമ്പത്ത് നടന്ന ചടങ്ങില്‍ റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ.ടി സനന്ദ് രത്നം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഇലക്റ്റ് – ഡോ. സേതു ശിവ ശങ്കര്‍, കൗണ്‍സിലര്‍ ഒ.സദാശിവന്‍, ഗ്രീന്‍ സിറ്റി പ്രസിഡന്റ് – പി. പത്മപ്രഭ, പി വിജയ രാഘവന്‍ , വി.വത്സലരാജ് , കോണ്‍ഗ്രസ് വേങ്ങേരി മണ്ഡലം പ്രസിഡന്റ് എം രവീന്ദ്രന്‍ സംസാരിച്ചു. റോട്ടറി സൗത്ത് മുന്‍ പ്രസിഡന്റ് ടി കെ രാധാകൃഷ്ണന്‍ സ്വാഗതവും കെ വിശ്വനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img