റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യ പദ്ധതിയുടെ 2022 ലെ ഫൈനല്‍ പരീക്ഷ നാളെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷയായി നടക്കും.
സൗദി സമയം വൈകു: 3.00 മുതല്‍ 9.00 വരെയും ഇന്ത്യന്‍ സമയം 5.30 മുതല്‍ 11.30 വരെയുമുള്ള 6 മണിക്കൂര്‍ സമയം പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്സൈറ്റായ www.learnthequran.org ലൂടെ നവംബര്‍ 11, വെള്ളിയാഴ്ച പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും.
പരീക്ഷക്ക് ലോഗിന്‍ ചെയ്താല്‍ 2 മണിക്കൂറാണ് പരീക്ഷ സമയമെന്ന് ഭാരവാഹികളായ അബ്ദുല്‍ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വ: അബ്ദുല്‍ജലീല്‍, മുഹമ്മദ്കുട്ടി കടന്നമണ്ണ, നൗഷാദ് അലി കോഴിക്കോട്, സാജിദ് കൊച്ചി, അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.