Saturday, June 21, 2025

ലേണ്‍ ദി ഖുര്‍ആന്‍
ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 11ന്

Must Read

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യ പദ്ധതിയുടെ 2022 ലെ ഫൈനല്‍ പരീക്ഷ നവംബര്‍ 11ന് അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷയായി നടക്കും.

സൗദി സമയം വൈകു: 3.00 മുതല്‍ 9.00 വരെയും ഇന്ത്യന്‍ സമയം 5.30 മുതല്‍ 11.30 വരെയുമുള്ള 6 മണിക്കൂര്‍ സമയം പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റായ www.learnthequran.org ലൂടെ നവംബര്‍ 11, വെള്ളിയാഴ്ച പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷക്ക് ലോഗിന്‍ ചെയ്താല്‍ 2 മണിക്കൂറാണ് പരീക്ഷ സമയം.

ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ പ്രത്യേകം തയ്യാറാക്കിയ എക്‌സാം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ സോഫ്റ്റ്വെയര്‍ എല്ലാ ഡിജിറ്റല്‍ ഉപകരണത്തിലും ഉപയോഗിക്കാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരീക്ഷാര്‍ത്ഥികള്‍ക്കും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത പഠിതാക്കള്‍ക്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ നവംബര്‍ 11, പരീക്ഷാ ദിവസം വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും , മേല്‍നോട്ടത്തിലുമാണ് ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയും, പരീക്ഷയും നടപ്പിലാക്കുന്നത്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 26’ സൂറത്തുല്‍ ജാസിയ മുതല്‍ സൂറത്തുല്‍ ഖാഫ് വരെയാണ് ലേണ്‍ ദി ഖുര്‍ആന്‍ അഞ്ചാംഘട്ട പുനരാവര്‍ത്തനത്തിലെ പാഠഭാഗം. സിലബസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ സംഗമത്തില്‍ വെച്ച് നല്‍കുന്നതാണ്.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചിട്ടുണ്ട്.
+9665 5052 4242,
+9195 6764 9624,
+9665 3629 1683,
+9665 562508011 എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനായി പരീക്ഷാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ, കോള്‍,& അവയര്‍നെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കും , പരീക്ഷാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പാഠഭാഗത്തു നിന്നുള്ള പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉള്‍കൊള്ളുന്ന വര്‍ക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനല്‍ പരീക്ഷ നടക്കുക.

പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ രേഖപ്പെടുത്തിയ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഫലത്തോടൊപ്പം വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

2000 ല്‍ സൗദി അറേബ്യയില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന പദ്ധതി 23 വര്‍ഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയാണ്.

ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ പുനരാവര്‍ത്തനം ആറാം ഘട്ടം സൂറ: ദുഖാന്‍ മുതല്‍ സൂറ: ഫുസ്സ്വിലത്ത് വരെയുള്ള പാഠപുസ്തകവും, ക്ലാസുകളും ഫൈനല്‍ പരീക്ഷക്കു ശേഷം പഠിതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.

നവംബര്‍ 11ന് നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയില്‍ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

അബ്ദുല്‍ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വ: അബ്ദുല്‍ജലീല്‍, മുഹമ്മദ്കുട്ടി കടന്നമണ്ണ, നൗഷാദ് അലി കോഴിക്കോട്, സാജിദ് കൊച്ചി, അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img