Thursday, June 19, 2025

ലെപ്രസി പുനരധിവാസകേന്ദ്രത്തിലേക്കുള്ള വഴി അടച്ചതായി പരാതി

Must Read

കോഴിക്കോട്: വെസ്റ്റ്ഹില്‍ അനാഥമന്ദിര സമാജത്തിന് കീഴില്‍ ലെപ്രസി ബാധിച്ചവരെ പുനരധിവസിപ്പിക്കാന്‍ 1946 മുതല്‍ സ്ഥാപിച്ച ഡിസേബിള്‍ഡ് ഹോമില്‍ നിന്നും ലെപ്രസി ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി കഴിഞ്ഞ 76 വര്‍ഷമായി ഉപയോഗിച്ച വഴി കൊട്ടിയടച്ചതായി പരാതി.
ചേവായൂര്‍ ലെപ്രസിഡി സേ ബ്ള്‍ഡ് ഹോമിലെ അന്തേവാസികള്‍ ആശുപത്രിയിലേക്കുള്ള വഴി കെട്ടിയടച്ചതിനെതിരെ അന്തേവാസികള്‍ നടത്തിയ പ്രതിഷേധ സമരം സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു.
എക്‌സി.മെമ്പര്‍ ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗം പുല്ലൂര്‍ ക്കണ്ടി അശോകന്‍, സച്ചിന്‍ എ കെ ,മുരളീധരന്‍ സി, അന്തേവാസികളായ കറുപ്പന്‍ കെ.വി, മുഹമ്മദ് കോയ പിടി, ആയിശബി എന്നിവര്‍ പ്രസംഗിച്ചു.
ലെപ്രസി ബാധിച്ച് മാറുകയും കുടുംബാംഗങ്ങള്‍ ഏറ്റ് വാങ്ങാതിരിക്കുകയും ചെയ്ത രോഗികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ചതാണ് ഡിസേബ്ള്‍ഡ് ഹോം.
ഡിസേബ്ള്‍ഡ് ഹോമില്‍ നിന്നും ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ വേണ്ടി 1946 മുതല്‍ ഉപയോഗിച്ച വഴിയാണ് ലെപ്രസി ആശുപത്രി സൂപ്രണ്ട് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ കൊട്ടിയടച്ചു എന്നാണ് പരാതി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img